മട്ടാഞ്ചേരി : കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു ) മട്ടാഞ്ചേരി ഡിവിഷൻ സമ്മേളനം തോപ്പുംപടിയിൽ നടന്നു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ദീപ കെ. രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എ.എച്ച്. സജു സംഘടനാ റിപ്പോർട്ടും ഡിവിഷൻ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സി.പി. സന്തോഷും അവതരിപ്പിച്ചു. വി.പി. മിത്രൻ, എൽ.ആർ. ശ്രീകുമാർ, കെ.ആർ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സംഘടനയുടെ മുൻ നേതാക്കളെ ആദരിച്ചു.
ഭാരവാഹികളായി ജി. ഹേമ (പ്രസിഡന്റ് ), സി.പി. സന്തോഷ് (സെക്രട്ടറി ), വി.പി. മിത്രൻ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.