അങ്കമാലി : അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ എം.ജി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാറിന് തുടക്കം. സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിലെ പ്രൊഫ. ഡോ. സജി മാത്യു സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ.മാർട്ടിൻ ജി.ഡി, പ്രൊഫ.ഡോ. നന്ദിനി ലക്ഷ്മികാനന്ദ, ഡോ. ആര്യ .പി .വിജയരാഘവൻ, പ്രൊഫ. ഷെറി ജേക്കബ്, ഡോ. സുധാകരൻ സി.ബി എന്നിവർ വിവിധ സെഷനുകൾ നയിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ ഡിസ്റ്റ് ഡയറക്ടർ ഫാ. ജോർജ് പോട്ടയിൽ, പ്രിൻസിപ്പൽ ഡോ. ഉണ്ണി.സി.ജെ., ഫാ. ലിന്റൊ പുതുപറമ്പിൽ, അസി.പ്രൊഫ. സനിൽകുമാർ, അസി.പ്രൊഫ. രേവതി ടി.എസ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.