തൃപ്പൂണിത്തുറ.മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ഇന്ന് മുതൽ തിങ്കൾ വരെ ഉദയംപേരൂരിൽ നടക്കും. 8 ന് വൈകീട്ട് വിവിധ കേന്ദ്രങ്ങളിൽ നിന്നും പതാക, കപ്പി, കയർ,കൊടിമര ജാഥകൾ ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂകൂളിന് സമീപം നടക്കും. പൊതുസമ്മേളനം നടക്കുന്ന ടി.കെ തങ്കപ്പൻ നഗറിൽ എത്തും. എം സ്വരാജ് എം.എൽ.എ സമ്മേേളനത്തിന് പതാക ഉയർത്തും. 9 ന് വൈകിട്ട് 4 ന് ആമേട ഭാഗത്തു നിന്നും പ്രകടനം ആരംഭിച്ച് പൊതുസമ്മേളന നഗറിൽ എത്തും. തുടർന്നു നടക്കുന്ന സമ്മേളനം മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. സി. എൻ മോഹനൻ, കൂട്ടായി ബഷീർ, ടി.സി ഷിബു എന്നിവർ സംസാരിക്കും. 10 ന് രാവിലെ തെക്കൻ പറവൂർ യോഗേശ്വര ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മുൻ മന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്യും.