citui
തൊഴിലാളിവിരുദ്ധ കേന്ദ്രബഡ്ജറ്റിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു അങ്കമാലി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സായാഹ്നധർണ ജില്ലാ ജോ. സെക്രട്ടറി കെ.വി. മനോജ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: തൊഴിലാളിവിരുദ്ധ കേന്ദ്രബഡ്ജറ്റിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു അങ്കമാലി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണ നടത്തി. ജില്ലാ ജോ. സെക്രട്ടറി കെ.വി. മനോജ് ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് പി.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.ജെ. വർഗീസ്, കെ.കെ. ഷിബു, ടി.പി. ദേവസിക്കുട്ടി, പി.വി. ടോമി, കെ.കെ. അംബുജാക്ഷൻ എന്നിവർ പ്രസംഗിച്ചു.