kklm
ദീർഘകാലം മുത്തലപുരം സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്ന, വി.വി.ജോസഫ് എക്സ്.എം.എൽ.എയുടെ ചിത്രത്തോടു കൂടിയുള്ള സ്റ്റാമ്പ്, മോഹൻലാൽ പ്രകാശനം ചെയ്യുന്നു

ഇലഞ്ഞി : മുത്തലപുരം സർവ്വീസ് സഹകരണ ബാങ്ക്റെ ശതാബ്ദിയോടനുബന്ധിച്ച് രണ്ട് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.ദീർഘകാലം ബാങ്കിന്റെ പ്രസിഡന്റും, പൊതുരംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന അന്തരിച്ച വി.വി.ജോസഫ് എക്സ്.എം.എൽ.എയുടെ ചിത്രത്തോടു കൂടിയുള്ള സ്റ്റാമ്പ് മോഹൻലാൽ പ്രകാശനം ചെയ്തു. ശതാബ്ദി ആഘോഷ കമ്മറ്റി ചെയർമാൻ ജോണി അരീക്കാട്ടേൽ സ്റ്റാമ്പ് ഏറ്റുവാങ്ങി.ബാങ്കിന്റെ ചിത്രത്തോട് കൂടിയുള്ള സ്റ്റാമ്പ് ഡി.പി. എസ് രാഹുൽ ജോസഫ് പ്രകാശനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എം.പി ജോസഫ് സ്റ്റാമ്പ് ഏറ്റുവാങ്ങി .സംവിധായകനും ബാങ്കിലെ അംഗവുമായ ജീത്തു ജോസഫ്, വി.വി ജോസഫിന്റെ ഭാര്യ ലീലാമ്മ ജോസഫ്, കുടുബാംഗങ്ങൾ, സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസ് അർച്ചനാ ഗോപിനാഥ്, ഇൻസ്പെക്ടർ ഓഫ് പോസ്റ്റ് പ്രശാന്ത് ഐ.പി ,സജി മാത്യു, ബാങ്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധു തമ്പി ,ഡയറക്ടർ ബോർഡ് അംഗങ്ങളായ ടെസി സിറിയക്, കെ.ജെ മാത്യൂസ്, ലീലാ സുഖവാസ്, ജോർജ് വർഗീസ്, ബിജുമോൻ ജോസഫ് ,വി.എം ജോസ്, റോസിലി ജോസ്, മോനു വർഗീസ് മാമ്മൻ, കൃഷ്ണൻകുട്ടി എം.എം, വർഗീസ് വി.എം സെക്രട്ടറി സാജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.