കൊച്ചി: ഫോട്ടോഗ്രാഫർ സി.കെ ജയകൃഷ്ണന്റെ സ്മരണാർഥം കൊച്ചി ഫോട്ടോ ജേർണലിസ്റ്റ് ഫോറം ഏർപ്പെടുത്തിയ സി.കെ ജയകൃഷ്ണൻ ഫോട്ടോഗ്രാഫി അവാർഡ് മാദ്ധ്യമം കൊല്ലം യൂണിറ്റ് ഫോട്ടോഗ്രാഫർ മുഹമ്മദ് അനസിന് സിനിമാതാരം രൺജി പണിക്കർ സമ്മാനിച്ചു. പതിനായിരം രൂപയും ഫലകവുമാണ് അവാർഡ്. പ്രത്യേക പരാമർശം നേടിയ ടൈംസ് ഒഫ് ഇന്ത്യ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫർ ടി.കെ ദീപപ്രസാദിനും അദ്ദേഹം പുരസ്‌കാരം നൽകി. എറണാകുളം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ വിവിധ അവാർഡുകൾ നേടിയ വി.എസ് ഷൈൻ(മാതൃഭൂമി), ഷിയാമി തൊടുപുഴ (ഇന്ത്യൻ എക്‌സ്പ്രസ്), മഹേഷ് പ്രഭു(മംഗളം), എൻ.ആർ സുധർമ്മ ദാസ് (കേരളകൗമുദി), ജിപ്‌സൺ സിക്കേറ (ടൈംസ് ഒഫ് ഇന്ത്യ), വി.എൻ കൃഷ്ണപ്രകാശ് (ജനയുഗം), എ.സനീഷ് (ഇന്ത്യൻ എക്‌സ്‌പ്രസ്), അഖിൽ പുരുഷോത്തമൻ (ദീപിക), മനുഷെല്ലി (മെട്രോ വാർത്ത) എന്നിവരെ ആദരിച്ചു.