കൊച്ചി: കാലടി-മലയാറ്റൂർ അടിവാരം റോഡ് വീതികൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് ജില്ലാ കളക്ടർ നടപ്പിലാക്കുന്നില്ലെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പുറമ്പോക്ക് ഒഴിപ്പിക്കൽ, പോസ്റ്റുകൾ മാറ്റി സ്ഥാപിക്കൽ, കാന നിർമാണം എന്നീ പ്രവർത്തികളാണ് റോഡ് വീതി കൂട്ടലിന് മുന്നോടിയായി ചെയ്യേണ്ടത്. എന്നാൽ ഈ പ്രവൃത്തികളൊന്നും ആരംഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ആക്ഷൻ കൗൺസിൽ കൺവീനർ ടി.ഡി. സ്റ്റീഫൻ, കരീം മീരാൻ, അഡ്വ. രാജു എം.പി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.