കൊച്ചി: ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന ദി ജോബ് ബാങ്ക് നാളെ (ശനി)​ എറണാകുളം ടൗൺ ഹാളിൽ മെഗാ തൊഴിൽ രജിസ്‌ട്രേഷൻ മേളയും ജോബ് സെമിനാറും 'ഷുവർ ജോബ്' സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10 ന് ധനകാര്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.എസ് മജീദ് ഉദ്ഘാടനം ചെയ്യും. രാവിലെ 9ന് രജിസ്‌ട്രേഷൻ ആരംഭിക്കും. വിദ്യാർത്ഥികൾ 150 രൂപയും മറ്റുള്ളവർ 300 രൂപയും രജിസ്‌ട്രേഷൻ ഫീസായി നൽകണം. ഡോ. പി.അഹമ്മദ്, ജെയ്‌സൽ അലി, ഭരത് കൃഷ്ണ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.