മരട്: മരട് സുബ്രഹ്മണ്യക്ഷേത്രത്തിൽ തൈപ്പൂയം നാളെ (ശനി ) തുടങ്ങും. പുലർച്ചെ 4.30 ന് ആരംഭിക്കുന്ന ക്ഷേത്ര ചടങ്ങുകൾക്കു ശേഷം 9ന് നാരായണീയപാരായണം,​11.30 ന് അന്നദാനം എന്നിവ നടക്കും. വൈകുന്നേരം 7 മണിക്ക് കൂനംതൈ പുരുഷൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. രാത്രി 8.30 ന് വേൾഡ് ഒഫ് വിസിലേഴ്സിന്റെ വിസിലിംഗ്‌ ഫ്യൂഷൻ.9ന് ഉച്ചയ്ക്ക് അന്നദാനം വൈകീട്ട് 7 ന് നാഗപൂജ,പുള്ളുവൻപാട്ട്,8.30ന് കൊച്ചിൻ എവർഗ്രീൻ വോയ്സിന്റെകരോക്കെ ഗാനമേള .10 ന് ഉച്ചയ്ക്ക് അന്നദാനം ,വൈകുന്നേരം 5 ന് മാതൃബോധിയുടെ ഭജന. 7 ന് പൂമൂടൽ തുടർന്ന് കുടുംബയൂണിറ്റുകളുടെ കലാപരിപാടികൾ ,11 ന് പള്ളിവേട്ട , രാവിലെ 8.30 ന് കാഴ്ച ശ്രീബലി,4.30 ന് ആലിങ്കൽ ക്ഷേത്രനടയിൽ നിന്നും പകൽപ്പൂരം, 5.30ന് വേദക്കളരി സംഘത്തിന്റെഭജന, 8 ന് തായമ്പക 9 ന്കോഴിക്കോട് നാടകസഭയുടെ നാടകം,രാത്രി 12 ന് പള്ളിവേട്ട എന്നിവയും നടക്കും. ആറാട്ടു ദിനമായ 12 ന് രാവിലെ 8.30 ന് കാഴ്ച ശ്രീബലി, വൈകീട്ട് 4.30ന് ഗുരുമന്ദിരസന്നിധിയിൽ നിന്നും കാവടി ഘോഷയാത്ര,6 മണിക്ക് ചാക്യാർ കൂത്ത്. 8 ന് ഭക്തിഗാനമഞ്ജരി പുലർച്ചെ 4 ന് കൊടിയിറക്കൽ.