അങ്കമാലി: മൂക്കന്നൂർ വിജ്ഞാനമിത്ര സംവാദവേദിയുടെ നേതൃത്വത്തിൽ കേന്ദ്ര ബഡ്ജറ്റ് വാഗ്ദാനങ്ങളും യാഥാർത്ഥ്യങ്ങളും എന്ന വിഷയത്തിൽ സംവാദം നടക്കും. ഇന്ന് വൈകിട്ട് 6ന് മർച്ചൻ്റ് അസോസിയേഷൽ ഹാളിൽ നടക്കുന്ന സംവാദം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയരാധാകഷ്ണൻ ഉദ്ഘാടനം ചെയ്യും. ഫെഡറൽ ബാങ്ക് മുൻ ജനറൽ മാനേജർ കെ.ജെ. സെബാസ്റ്റ്യൻ വിഷയാവതരണം നടത്തും. ജില്ലാ സഹകരണ ബാങ്ക് മുൻ മാനേജർ കെ.ടി. വർഗീസ് അദ്ധ്യക്ഷത വഹിക്കും.