ആലുവ: മുപ്പത്തടത്ത് ജനവാസ മേഖലയിൽ ടാർ മിക്‌സിംഗ് യൂണിറ്റ് ആരംഭിക്കുന്നതിന് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം കമ്മറ്റി ഏലൂരിൽ പൊലൂഷൻ കൺട്രോൾ ബോർഡ് ഓഫീസ് ഉപരോധിച്ചു. ടാർ മിക്‌സിംഗ് യൂണിറ്റിന്റെ പ്രവർത്തനം രാപകൽ നടക്കുമ്പോൾ ഉണ്ടാക്കുന്ന ദുർഗന്ധവും പുകയും അസഹ്യമായ ശബ്ദവും പ്രദേശവാസികളെയാകെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു.
സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. സമരസമിതിയുമായി എൻവയൺമെന്റൽ എൻജിനിയർ പി. ശ്രീലക്ഷ്മി ചർച്ച നടത്തി. വി.ജി. ജയകുമാർ, നാസർ എടയാർ, സുബൈർ പെരിങ്ങാടൻ, ഗോപാലകൃഷ്ണൻ, കെ.പി. ഷാജഹാൻ, സെയ്തുമുഹമ്മദ്, ബിന്ദു രാജീവ് , സിജോ ജോസ്, പി.എം. ഫാസിൽ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.