പിറവം: ഊരമന ശിവലി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഇന്നും നാളെയും നടക്കും. ഉത്സവത്തിന് മുന്നോടിയായി നടന്ന മുറ അഭിഷേകത്തിൽ നിരവധി ഭക്തർ പങ്കെടുത്തു. നാളെയാണ് മുഖ്യ വഴിപാടായ ബാല ഊട്ട്. ഇന്ന് 5 ന് നിർമാല്യ ദർശനം. 8 ന് നവകം , കലശ പൂജ . 8.15ന് തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കലാശാഭിഷേകം. വൈകീട്ട് 7ന് സോപാനസംഗീതം, 7 .30 ന് ഡോ. എടനാട് രാജ്യ നമ്പ്യാരുടെ ചാക്യാർകൂത്ത്.

നാളെ രാവിലെ 8ന് എഴുന്നെള്ളിപ്പ് , 11 ന് കാവടി അഭിഷേകം , ഉച്ചയ്ക്ക് 12 ന് ബാലഊട്ട്, തുടർന്ന് പ്രസാദ ഊട്ട്, വൈകീട്ട് 4ന് കാഴ്ചശീവേലി, 7.15ന് ഊരമന എൻ.എസ്.എസ് വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാാതിര കളി, രാത്രി 8 ന് ഊരമന ഓലിക്കൽ വേണു മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം ,രാത്രി 10 ന് തിരുവനന്തപുരം കലാക്ഷേത്രയുടെെ നൃത്തനാടകം.