അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് സ്കിൽസ് എക്സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് കെ.പി. ഹോർമീസ് ഹാളിൽ സൗജന്യ പി.എസ്.സി കോച്ചിംഗ് നടത്തും. എൽ ഡി ക്ലാർക്ക്, പൊലീസ് ഓഫീസർ, എക്സൈസ് ഓഫീസർ ,ലാസ്റ്റ് ഗ്രേഡ്, സ്റ്റാഫ് നഴ്സ് തുടങ്ങിയ തസ്തികകളിലേക്ക് പി.എസ്.സി അംഗീകരിച്ച സിലബസ് പ്രകാരമാണ് ക്ലാസ് നടത്തുന്നത്. 9ന് ഉച്ചയ്ക്ക് 2 ന് ക്ലാസ് തുടങ്ങും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്യും. പൊതു അവധി ദിവസങ്ങളിൽ 2 മുതൽ 6 വരെ ആയിരിക്കും ക്ലാസ് നടത്തുന്നതെന്ന് സികിൽസ് എക്സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ് അറിയിച്ചു.