നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കോറോണ വൈറസ് പ്രതിരോധിക്കുവാനുള്ള നടപടികളുടെ ഭാഗമായി കളമശ്ശേരി മെഡിക്കൽ കോളേജിന്റെ സഹായത്തോടെഐസോലേഷൻ വാർഡ് തുറന്നു. സംശയം തോന്നുന്ന യാത്രക്കാരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിക്കുവാൻ അണുവിമുക്ത ആബുലൻസും ക്രമീകരിച്ചു. കോറോണ ബാധിത രാജ്യങ്ങളായ ചൈന, മലേഷ്യ, സിംഗപ്പൂർ, തായ്‌ലന്റ്, ഹോങ്കോങ്ങ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് മാത്രമായി 20,22 എയറോ ബ്രിഡ്ജുകൾക്രമീകരിച്ചിട്ടുണ്ട്, ഇതിൽ കൂടി വരുന്ന യാത്രക്കാരെ എയറോ ബ്രിഡ്ജുജുകളുടെ അകത്ത് വെച്ച് തന്നെ പരിശോധിക്കും. അണുബാധയുണ്ടന്ന് സംശയിക്കുന്നവരെ ടെർമിനിലിന്റെ അകത്തേയ്ക്ക് വിടാതെ താഴെ ഇറക്കി പുറത്തേയ്ക്ക് കൊണ്ടു പോകും .ടെർമിനലിൽ തുടങ്ങിയിട്ടുള്ള ഹെൽത്ത് കൗണ്ടറിൽ നിന്നും യാത്രക്കാർക്ക് ആവശ്യമായ മുൻകരുതൽ നിർദേശം നൽകുന്നുണ്ട്. എല്ലാ യാത്രക്കാരിൽ നിന്നും അവരുടെ വിശദവിവരങ്ങൾ പൂരിപ്പിച്ച് നൽകുന്നതിന് പ്രത്യേക ഫോമുകൾ ക്രമീകരിച്ചിട്ടുണ്ട് .