മൂവാറ്റുപുഴ: സഭ തർക്കത്തെ തുടർന്ന് ശവസംസ്‌കാര നടപടികൾ സുഗമമാക്കാൻ സർക്കാർ നിയസഭയിൽ അവതരിപ്പിച്ച ബിൽ ചരിത്രപരമായ ചുവട് വയ്പാണന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. സംസ്ഥാനത്തെ വിവിധ പളളികളിൽ നിലനിൽക്കുന്ന ഓർത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെതുടർന്ന് ശവസംസ്‌കാരവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച 2020ലെ ക്രിസ്ത്യൻ സെമിത്തേരികൾ(ശവം അടക്കം ചെയ്യുന്നതിനുള്ള അവകാശം) ഓർഡിനൻസിൽ മേൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.