ആലുവ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ സി.ഐ.ടി.യു ആലുവ ഏരിയാ കമ്മിറ്റി പ്രതിഷേധ ജാഥയും യോഗവും സംഘടിപ്പിച്ചു. സി.പി.എം ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്ത. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.എം. സഹീർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ രാജീവ് സക്കറിയ, കെ.എസ്.ആർ.ടി.ഇ.എ നേതാവ് അബ്ബാസ് എന്നിവർ സംസാരിച്ചു. പി.ആർ. അശോക്‌കുമാർ സ്വാഗതവും ബൈജു ജോർജ് നന്ദിയും പറഞ്ഞു.