ആലുവ: കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ 'നവകേരളീയം കുടിശിക നിവാരണ അദാലത്ത് 2020'

കാർഷിക കടാശ്വാസ കമ്മീഷൻ അംഗം എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ. ജിന്നാസ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.കെ. ജമാൽ, കെ. മോഹനൻ, സുജിത ഗോപകുമാർ എന്നിവർ സംസാരിച്ചു. ബാങ്ക് സെയിൽ ഓഫീസർ ശ്രീകല, കൺകറന്റ് ഓഡിറ്റർ രമ്യാകൃഷ്ണൻ, അഗ്രികൾച്ചറൽ ഓഫീസർ സേതു പാർവതി തുടങ്ങിയവർ പങ്കെടുത്തു. എസ്. നിർമ്മലാനന്ദ കമ്മത്ത് സ്വാഗതവും ബാങ്ക് സെക്രട്ടറി ലിജി പി. സ്‌കറിയ നന്ദിയും പറഞ്ഞു. വായ്പാ കുടിശികകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ സഹകാരികൾക്ക് വൻ ഇളവുകൾ ലഭിക്കും.