കോലഞ്ചേരി: കർഷകരെ കണ്ണീരിലാഴ്ത്തി നേന്ത്റപ്പഴത്തിനു വീണ്ടും വില കുറഞ്ഞു. 2 കിലോയ്ക്ക് 50 രൂപയാണ് മൊത്ത വില. പഴങ്ങളിൽ ഏറ്റവും വില കുറഞ്ഞ മൈസൂർ പഴത്തിനൊപ്പമായി നേന്ത്റപ്പഴത്തിന്റെയും സ്ഥാനം. മൈസൂർ പഴത്തിനും മൊത്തവില കിലോഗ്രാമിന് 25 രൂപ. ചില്ലറ വില്പന നടത്തുന്ന കടകളിൽ പലതിലും നേന്ത്റപ്പഴം 30 രൂപയ്ക്കാണ് നൽകുന്നത്. പ്രളയദുരിതത്തെ അതിജീവിച്ച് വാഴക്കൃഷി നടത്തുന്നവരെ വിലയിടിവ് വല്ലാതെ ബാധിച്ചു. 1000 വാഴ വെയ്ക്കുന്ന കർഷകന് 200 എണ്ണമെങ്കിലും കേടായോ രോഗം വന്നോ നഷ്ടപ്പെടും. ബാക്കിയുള്ളതിൽനിന്ന് 500 കുലകൾ കിട്ടിയാൽ ആയി. നല്ല കുലയ്ക്ക് ഏകദേശം 13-14 കിലോ തൂക്കം വരും. അൽപം ശേഷി കുറഞ്ഞ കുലകൾ കിട്ടിയാൽ ആയി. അൽപം ശേഷി കുറഞ്ഞ കുലകൾ രണ്ടാംതരമായാണ് പരിഗണിക്കുക. അതിനു കിലോയ്ക്ക് മൂന്നും നാലും രൂപ കുറയും. പാട്ടക്കൂലിയായി വാഴയൊന്നിന് 10, 12 രൂപ നൽകണം. നല്ല വാഴക്കന്നിന് 10 -12 രൂപ ചെലവു വരും. പണിക്കൂലി വേറെ. വാഴക്കൃഷി നടത്തുന്നവർക്ക് പണിക്കൂലിപോലും മുതലാകാത്ത അവസ്ഥയാണ്. അതിനിടയിൽ കഴിഞ്ഞ പ്രളയം തകർത്ത വാഴ കൃഷിയിൽ നിന്നും കഷ്ടപ്പെട്ട് രക്ഷപ്പെട്ട കർഷകർക്ക് ഇക്കുറിയുണ്ടായ കനത്ത ചൂടിൽ വാഴ ഒടിഞ്ഞുണ്ടായ നഷ്ടവും കൂടിയായതോടെ കൃഷി ഉപേക്ഷിക്കുന്ന ഘട്ടത്തിലെത്തി നിൽകുകയാണ്.
കർണാടകയിൽ വിളവ് കൂടി
കർണാടകയിൽ വിളവ് കൂടിയതാണ് നേന്ത്റപ്പഴ വിലയിടിവിനു കാരണമായി കച്ചവടക്കാർ പറയുന്നത്. നേന്ത്റക്കുലകൾ മൈസൂരുവിൽനിന്ന് ധാരാളമായി എത്തുന്നു. വില കുറഞ്ഞതോടെ വില്പനയും കൂടി. മികച്ചയിനം നേന്ത്റക്കുലയ്ക്കു പോലും കിലോയ്ക്ക് 17 -18 രൂപയാണ് കർഷകർക്കു ലഭിക്കുന്നത്. ഞാലിപ്പൂവന്
28 രൂപ വരെ കിട്ടും.
ഞാലിപ്പൂവൻ, പൂവൻ പഴങ്ങൾക്ക് വിലയിൽ മാറ്റമില്ല കിലോഗ്രാമിന് 40 രൂപ