പിറവം: മണീട് നെച്ചൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. നെച്ചൂർ എസ്.എൻ.ഡി.പി. കവലയ്ക്കടുത്തുള്ള പാലാത്ത് ഗോപാലന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഗോപാലനും കുടുംബവും വൈകീട്ട് ബന്ധുവിന്റെ വീട്ടിൽ വിവാഹത്തിന് പോയ സമയത്താണ് മോഷണം. വീട്ടിൽ തിരിച്ചെത്തിയപ്പോൾ കവർച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ പിൻഭാഗത്തെ വാതിൽ പൊളിച്ചാണ് കവർച്ചാ സംഘം ഉളളിൽ കടന്നത്. കുട്ടികളുടെ കമ്മൽ ഉൾപ്പെടെ ഒന്നര പവൻ സ്വർണവും 8, 500 രൂപയും സംഘം കവർന്നു. പിറവം പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.