പിറവം: സി.പി.ഐ നേതാക്കളായിരുന്ന പി.ടി.ഏലിയാസ്, എം.ജി.രാമചന്ദ്രൻ ,സി.എൻ.സുകു എന്നിവരുടെ അനുസ്മരണ യോഗം നടത്തി. പാർട്ടി ജില്ലാ സെക്രട്ടറി പി.രാജു യോഗം ഉദ്ഘാടനം ചെയ്തു.

സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എൻ.സദാമണി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി, മുണ്ടക്കയം സദാശിവൻ, ജിൻസൻ വി.പോൾ, കെ.സി.തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.