കളമശേരി: കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 'ജനാധിപത്യത്തിൽ മാദ്ധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മുൻ എം.പി പി.രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ മോഡറേറ്ററായിരുന്നു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി, എസ്.ടി.യു ജില്ലാ ജില്ലാ വൈസ് പ്രസിഡന്റ് പി.എം.എ. ലത്തീഫ്, സംസ്ഥാന ട്രഷറർ ഷാജി ഇടപ്പള്ളി, ജില്ല പ്രസിഡന്റ് എം.എ ഷാജി, ജില്ലാ സെക്രട്ടറി ബോബൻ ബി. കിഴക്കേത്തറ എന്നിവർ സംസാരിച്ചു. സമ്മേളനം ഇന്നും നാളെയും തുടരും.