കളമശേരി: മാദ്ധ്യമ പ്രവർത്തകനായിരുന്ന സുനീഷ് കോട്ടപ്പുറത്തിന്റെ സ്മരണാർത്ഥം കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ മാദ്ധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി വരാപ്പുഴ ലേഖകൻ കെ.വി. രാജശേഖരൻ അർഹനായി. നാളെ കളമശ്ശേരിയിൽ നടക്കുന്ന കെ.ജെ.യു ജില്ലാ സമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി അവാർഡ് സമ്മാനിക്കും.