reneesha
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട റെനീഷ അജാസ്‌

ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷയായി റെനീഷ അജാസിനെ തിരഞ്ഞെടുത്തു. അദ്ധ്യക്ഷയായിരുന്ന നൂർജഹാൻ സക്കീർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായതിനെ തുടർന്ന് രാജിവച്ചിരുന്നു. യു.ഡി.എഫ് ധാരണ പ്രകാരമാണ് ലീഗ് അംഗമായ നൂർജഹാന് പകരമായി കോൺഗ്രസിലെ റെനീഷക്ക് അവസരം നൽകാൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, ട്വന്റി ട്വന്റി അംഗങ്ങൾ വിട്ടുനിന്നതിനാൽ എതിരില്ലാതെയാണ് റെനീഷയെ തിരഞ്ഞെടുത്തത്. ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ഷെറിയായിരുന്നു റിട്ടേണിംഗ് ഓഫിസർ. വഞ്ചിനാട് ഡിവിഷൻ അംഗമാണ് റനീഷ അജാസ്.