പള്ളുരുത്തി: അഴകിയ കാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ട് താലപ്പൊലി ഇന്ന് സമാപിക്കും. പുലർച്ചെ പുഷ്പാഭിഷേകം. 11 ന് 5000 പേർക്ക് അന്നദാനം.10.30 ന് ആനയൂട്ട്. വൈകിട്ട് കുടമാറ്റം. 5.30ന് ഗാർഡ് ഓഫ് ഓണർ.പകൽപ്പൂരത്തിന് 7 കരിവീരൻമാർ അണിനിരക്കും. ഗുരുവായൂർ നന്ദൻ ഭഗവതിയുടെ തിടമ്പേറ്റും. തുടർന്ന് കലാ പരിപാടികൾ.