ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗത്തിന് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക മമതയോ വിധേയത്വമോ ഇല്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗം തലയോലപ്പറമ്പ് കെ.ആർ.നാരായണൻ സ്മാരക യൂണിയനിലെ അരയൻകാവ് കീച്ചേരി കുലയറ്റിക്കര ശാഖയിലെ ഗുരുദേവ ക്ഷേത്ര പ്രതിഷ്‌ഠാവാർഷികവും ഗീതാഞ്ജലി കല്യാണമണ്ഡപ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സാങ്കേതിക വിദഗ്ദ്ധരെയും മുൻ ഭരണകർത്താക്കളെയും ജനറൽ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി പ്രകാശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ. എൻ വിശ്വംഭരൻ, ശാഖ പ്രസിഡന്റ്‌ പി.ഡി മുരളീധരൻ , ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജലജ മോഹൻ, ജില്ലാ പഞ്ചായത്ത്‌ അംഗം എ. പി.സുഭാഷ്, ബ്ലോക്ക്‌ മെമ്പർ ബിജു മരങ്ങോലിൽ, പി.കെ മനോജ്‌ കുമാർ, ബിജോയി കുമാർ, സുലഭ സജീവ്, അച്ചു ഗോപി, എം.കെ. മോഹനൻ, സന്തോഷ്‌ മൈകുഴി, അമ്പിളി ബിജു, സജേഷ് കുട്ടപ്പൻ എന്നിവർ സംസാരിച്ചു . മഹാപ്രസാദ ഊട്ടും കലാ പരിപാടികളും അരങ്ങേറി.