കൊച്ചി: മെട്രോ നഗരമാകുന്ന കൊച്ചിയുടെ വികസനത്തിന് കൈയച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്. കൊച്ചി മെട്രോ ഉൾപ്പെടെ നിരവധി വികസന പദ്ധതികൾക്ക് പിന്തുണ. കാർഷികമേഖലയായ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾക്കും പരിഗണന. ചരിത്രപൈതൃകമായ കൂത്താട്ടുകളും മഹാദേവ ക്ഷേത്രം പുനരുദ്ധരിക്കാനും തുക അനുവദിച്ചു.

# കൊച്ചിക്ക് വികസനം

കൊച്ചി നഗരത്തിന്റെ വിവിധ പദ്ധതികൾക്ക് ആകെ 6,000 കോടി രൂപ.

കൊച്ചി മെട്രോയുടെ പേട്ട തൃപ്പൂണിത്തുറ, കലൂർ ഇൻഫോപാർക്ക് പാതകൾ ആരംഭിക്കും. ചെലവ് : 3025 കോടി രൂപ.

സംയോജിത ജലഗതാഗത സംവിധാനത്തിൽ 16 റൂട്ടുകളിൽ 76 കിലോമീറ്റർ ജലപാതയും 38 ജെട്ടികളും. ചെലവ് : 682 കോടി രൂപ.

ജലഗതാഗത വകുപ്പിന് സൗരോർജ്ജ ബോട്ടുകൾ.

ഹരിത വാഹനങ്ങൾ, ഇ ഓട്ടോ എന്നിവയ്ക്ക് സബ്സിഡി.

ഇലക്ട്രിക് സി.എൻ.ജി ബസുകൾ
വാഹനങ്ങൾ ചാർജ് ചെയ്യാൻ കെ.എസ്.ഇ.ബിയുടെ സ്റ്റേഷനുകൾ.

മുഴുവൻ ബസ് ഓപ്പറേറ്റർമാർക്കും ഒറ്റ ക്ളസ്റ്ററിൽ ഇ ടിക്കറ്റിംഗ്, മൊബൈൽ ആപ്പ്, സി.സി.ടി.വികൾ, യാത്രക്കാർക്ക് വിവരങ്ങൾ നൽകാൻ സംവിധാനം എന്നിവ നടപ്പാക്കും.

മെട്രോ, ജലഗതാഗതം, ബസ് എന്നിവയ്ക്ക് ‌ഏകീകൃത ടിക്കറ്റ് കാർഡ്.

സുരക്ഷിത നടപ്പാതകൾ, സൈക്കിൾ ട്രാക്ക്, റോഡ് സുരക്ഷ, മെട്രോ, ട്രെയിൻ, ജലഗതാഗതം എന്നിവയെ ബന്ധിപ്പിച്ച് കൊച്ചി മെട്രോ സോൺ പദ്ധതി. ചെലവ് : 239 കോടി രൂപ.

കൊച്ചി മെട്രോപ്പോലീറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയ്ക്ക് 2.5 കോടി രൂപ.

റെയിൽവെ മേല്പാലങ്ങൾക്കും ഫ്ളൈ ഓവറുകൾക്കും പദ്ധതി.

# കായികം, സാംസ്കാരികം

കൊച്ചിയും ആതിഥ്യം വഹിച്ച കേരള ബോട്ട് ലീഗ് ഈ വർഷവും.

സ്‌പൈസ് റൂട്ട് പദ്ധതിയിൽ കൊച്ചിയും കാലടിയും ഉൾപ്പെടും.

മുസിരിസ് പൈതൃക പദ്ധതി 2020-21 ൽ പൂർത്തിയാക്കും.

കൂത്താട്ടുകുളത്തെ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡുമായി ചേർന്ന് പുനരുദ്ധരിക്കാൻ പദ്ധതി. ചെലവ് : 5 കോടി രൂപ.

തത്വമസിയെന്ന തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ജില്ലയും.

# വ്യവസായം

മാമലയിലെ കെല്ലിന് 21 കോടി

അങ്കമാലി ടെൽക്കിന് 10 കോടി

ട്രാക്കോ കേബിൾസ് 9 കോടി

ബാംബൂ കോർപ്പറേഷൻ 5.8 കോടി

സ്റ്റാർട്ടപ്പുകൾക്ക് ഈടില്ലാത്ത വായ്പ

# സാമൂഹ്യക്ഷേമം

പ്രധാന പട്ടണങ്ങളിൽ ഷീ ലോഡ്‌ജ്.

പ്രധാന പട്ടണങ്ങളിൽ ചിക്കൻ വില്പനകേന്ദ്രം

ഹരിതസംരംഭങ്ങൾ ജില്ലയിലും

വിശപ്പുരഹിത പദ്ധതിയിൽ ഹോട്ടലുകൾ

വിവിധ സ്ഥലങ്ങളിൽ ടോയ്‌ലറ്റ് സമുച്ചയങ്ങൾ.

കുടുംബശ്രീ മാതൃകയിൽ ഹോം ഷോപ്പുകൾ.

കുടുംബശ്രീ യൂണിറ്റുകൾക്ക് ധനസഹായം.

നിർഭയ ഹോമുകൾക്ക് ധനസഹായം.

വർക്കിംഗ് വിമൺസ് ഹോസ്റ്റലുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് താമസസൗകര്യം.

ലൈഫ് പദ്ധതി മൂന്നാം ഘട്ടത്തിൽ വീടുകളും ഫ്ളാറ്റുകളും.

# തീരദേശം

അയ്യായിരം കോടിയുടെ തീരദേശ പാക്കേജ് പദ്ധതികൾ ജില്ലയിലും

ഹാർബറുകൾ നവീകരിക്കും.

എല്ലാ ഹാർബറുകളിലും മത്സ്യം സംഭരിക്കാൻ സംവിധാനം.

മത്സ്യവില്പനയ്ക്ക് മത്സ്യഫെഡ് ഓൺലൈൻ സംവിധാനം ഒരുക്കും.

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾക്ക് തൊഴിൽ വികസിപ്പിക്കാൻ സഹായം.

# കാർഷികം

പച്ചക്കറികൃഷി വികസനത്തിന് കാക്കനാട്ടെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന് 7 കോടി രൂപ.

വാഴക്കുളത്തെ പൈനാപ്പിൾ സംസ്കരണ കേന്ദ്രത്തിന് 3 കോടി രൂപ.

വാഴക്കുളത്ത് പഴങ്ങളിൽ നിന്ന് വൈനുണ്ടാക്കാൻ പദ്ധതി.

പച്ചക്കറികൾ വിറ്റഴിക്കാൻ യൂബർ മാതൃകയിൽ ഓൺലൈൻ സംവിധാനം.

50 ഏക്കറിൽ സംയോജിത സാമൂഹ്യ സൂക്ഷ്‌മ കണികാ ജലസേചന പദ്ധതി.

മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി ഏപ്രിലിൽ കമ്മിഷൻ ചെയ്യും.

പദ്ധതിയുടെ ബില്ലുകൾ നൽകാൻ 230 കോടി രൂപ. ഇതുവരെ ചെലവഴിച്ചത് 1,051 കോടി.

# വിദ്യാഭ്യാസം

കൊച്ചി സർവകലാശാലയ്ക്ക് 22 കോടി.

കൊച്ചി സർവകലാശാലയിൽ 100 കോടി രൂപയുടെ ലൈബ്രറി നിർമ്മാണം പൂർത്തിയാക്കും.

കൊച്ചി സർവകലാശാലയിലെ എൻ.ആർ. മാധവമേനോൻ ഇന്റർ ഡിസിപ്ളിനറി സെന്ററിന് 2 കോടി.

സംസ്കൃത, ഫിഷറീസ് സർവകലാശാലകൾക്ക് കിഫ്ബി വഴി ധനസഹായം.

മുഴുവൻ കോളേജുകളിലെയും ലാബോറട്ടറികൾ നവീകരിക്കും.

സർവകലാശാലകളിലെ ശാസ്ത്രം, കലാസാഹിത്യം, സാമൂഹ്യപഠനം വകുപ്പുകൾ വികസിപ്പിക്കാൻ പദ്ധതി.

എറണാകുളം പബ്ളിക് ലൈബ്രറിക്ക് ഒരു കോടി രൂപ.

# മുൻ ബഡ്‌ജറ്റിലെ നടപ്പാക്കിയവ

ഫാക്ടിൽ നിന്ന് ഏറ്റെടുത്ത 482 ഏക്കറിൽ പകുതി പെട്രോകെമിക്കൽ പാർക്കിന് കൊച്ചി റിഫൈനറിക്ക് നൽകി.

ഏണസ്റ്റ് ആൻഡ് യംഗ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

കൊച്ചി ഇൻഫോപാർക്കിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു.

കൊച്ചി ഇടമൺ വൈദ്യുത ഇടനാഴി പൂർത്തിയായി. രണ്ടായിരം മെഗാവട്ട് വൈദ്യുതി കൊണ്ടുവരാൻ കഴിയും.