പനങ്ങാട്.പനങ്ങാട് എസ്.എൻ.ഡി.പിയൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ശ്രീവല്ലീശ്വര ക്ഷേത്രത്തിലേക്കുളള തൈപൂയ കാവടിരഥഘോഷയാത്ര ഇന്ന് വൈകീട്ട് 5.30ന്പനങ്ങാട് ശ്രീമഹാഗണപതിക്ഷേത്ര സന്നിധിയിൽ നിന്നും പുറപ്പെടും.വിവിധ വാദ്യമേളങ്ങളോടെ ആട്ടകാവടി,അഭിഷേകകാവടി, ബാലകാവടി എന്നിവ അണിചരും. രഥയാത്രക്ക് അഡ്വ.പി.എൻ.മോഹനൻ ഭദ്രദീപം പ്രകാശിപ്പിക്കും.തുടർന്ന് ശ്രീവല്ലീശ്വരക്ഷേത്ര സന്നിധിയിലെത്തി 101കുടം പാലഭിഷേകവും നടക്കും.