പെരുമ്പാവൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ വെങ്ങോല കവലയിൽ കീയേടം ഭാഗത്ത് വീട്ടുമുറ്റ ക്ലാസ് എന്ന നിലയിൽ ഭരണഘടന,പൗരത്വ സംവാദസദസ് സംഘടിപ്പിച്ചു. 120 പേർ പങ്കെടുത്തു.ഡോ.കെ.എം.സംഗമേശൻ, വി.എൻ.അനിൽകുമാർ എന്നിവർ ക്ലാസെടുത്തു. കെ.എ.സലിം അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് സെക്രട്ടറി എം. ഐ.സിറാജ് സ്വാഗതവും കെ.പി.സെയ്ദ് മുഹമ്മദ് നന്ദിയും പറഞ്ഞു. കെ.രവി, അൻസാർ വഫാ, കെ.എ.സുധീർ,പി.ഡി.ശ്രീകുമാർ ,കെ.കെ.ഷാജി എന്നിവർ നേതൃത്വം നൽകി.