പെരുമ്പാവൂർ: ഗവണ്മെന്റ് ബോയ്‌സ് എൽ.പി സ്‌കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കൊറൊണ വൈറസിനെ കുറിച്ചും കാൻസറിനെ കുറിച്ചും ബോധവത്കരണ ക്ലാസ് സ്ംഘടിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സുലേഖ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എം.റെജി അദ്ധ്യക്ഷത വഹിച്ചു. പി.വി സൂസൻ,വാർഡ് കൗൺസിലർ ഉഷ ദിവാകരൻ, മെഡിക്കൽ സൂപ്പർ വൈസർ സി വി ഡേവിസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ് കുമാർ, ഹെൽത്ത് നേഴ്‌സ് ഐശ്വര്യ, എസ് എം പരീത്, രജിത രാജേഷ്, മായ, എൻ എം സുബൈദ,ഇ. എ. കൗസല്യ എന്നിവർ പ്രസംഗിച്ചു.