കോലഞ്ചേരി: ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സമ്പൂർണ്ണ വികസനത്തിന് ഈ വർഷം 5 കോടി 74 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി അറിയിച്ചു.
പദ്ധതികൾ
●കുന്നത്തുനാട് പഞ്ചായത്തിലെ കോലാംകുടി ജംഗ്ഷൻ - വിശ്വകർമ്മ റോഡ് ബി.എം, ബി.സി. 35 ലക്ഷം രൂപ
●ഐക്കരനാട് പഞ്ചായത്തിലെ കടയിരുപ്പ് ബാങ്ക് ജംഗ്ഷൻ - പാപ്പാലിപീടിക റോഡ് ബി.എം,ബി.സി. 50 ലക്ഷം
●കോലഞ്ചേരി കോടതി ജംഗ്ഷൻ നവീകരണം 8 ലക്ഷം
●മൂശാരിപ്പടി - കൊമ്പത്ത്പീടിക റോഡ് 27 ലക്ഷം
●പഴന്തോട്ടം - ചിറ്റിലപ്പാറമുകൾ റോഡ് 10 ലക്ഷം
●പഴന്തോട്ടം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ നവീകരണം 25 ലക്ഷം
●വലമ്പൂർ എൻ.എസ്.എസ് - എഴിപ്രം റോഡ് 60 ലക്ഷം
●തട്ടാംമുകൾ കോളനി റോഡ് 8 ലക്ഷം
●തട്ടാംമുകൾ - കൊടിയാരത്തുകുന്ന് റോഡ് 14 ലക്ഷം
●ഓലിപ്പാറ - തേരാപ്പാറ റോഡ് 10 ലക്ഷം
●വിമ്മല - പാത്താളപ്പറമ്പ് റോഡ് ബി.എം,ബി.സി. 50 ലക്ഷം
●കളപ്പുരപ്പടി - കൊരക്കുന്ന്താഴം റോഡ് 15 ലക്ഷം
●കനാൽബണ്ട് - കൊറ്റംകോളിത്താഴം റോഡ് 30 ലക്ഷം
●തട്ടാംമുകൾ - അക്വഡക്ട് റോഡ് 20 ലക്ഷം
●ചെറുനെല്ലാട് - കുന്നക്കുരുടി റോഡ് 15 ലക്ഷം
●മംഗലത്തുനട എരപ്പ് തടയണ നിർമ്മാണം 10 ലക്ഷം
●നെല്ലാട്, വലമ്പൂർ, തട്ടാംമുകൾ അങ്കണവാടികളുടെ പുനരുദ്ധാരണം 20 ലക്ഷം
●തട്ടാംമുകൾ കനാലിന് കുറുകെ പാലം 8 ലക്ഷം
●മംഗലത്തുനട - മൗണ്ട് ഹോറേബ് റോഡ് 10 ലക്ഷം
●കാരമൂട് ലിഫ്റ്റ് ഇറിഗേഷൻ 15 ലക്ഷം
●നെല്ലാട്, മഴുവന്നൂർ, വലമ്പൂർ ലൈബ്രറി നവീകരണം 15 ലക്ഷം
●ചെങ്ങര - അത്താണി കനാൽ ബണ്ട് റോഡ് 11 ലക്ഷം
●ട്രാൻസ്‌ഫോർമർ - വാലേത്ത്പടി റോഡ് 17 ലക്ഷം
●ആക്കാംപാറ കോളനി നവീകരണം 14 ലക്ഷം
●വലമ്പൂർ അങ്കണവാടി - മനയ്ക്കലമാരി റോഡ് 25 ലക്ഷം
●വലമ്പൂർ ട്രാൻസ്‌ഫോർമർ - വരിവീട്ടിൽ റോഡ് 10 ലക്ഷം
●തേരാപ്പാറ എസ്.സി.കോളനി റോഡ് 2 ലക്ഷം
●എത്തക്കാട്ടിൽ കോളനി നവീകരണം 40 ലക്ഷം