കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് കോളേജിലെ ബയോ ടെക്‌നോളജി, സുവോളജി വിഭാഗങ്ങൾ ചേർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി കൊറോണ വൈറസിനെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ഫിസിഷ്യൻ ഡോ. സാറാ ബെന്നി ക്ലാസെടുത്തു. പ്രിൻസിപ്പാൾ ഡോ.ഷാജു വർഗീസ്, ഡോ. വി. ജഗന്നാഥ്, ഡോ. സോന എസ്. ദേവ് എന്നിവർ പ്രസംഗിച്ചു.