കോലഞ്ചേരി: കേരള ആർട്ടിസാൻസ് വികസന കോർപ്പറേഷൻ തയ്യാറാക്കുന്ന ആർട്ടിസാൻസ് ലേബർ ഡേറ്റാബാങ്കിനെക്കുറിച്ച് കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു ജില്ലാ ശില്പശാല നടത്തി. കോലഞ്ചേരി എ.കെ.ജി ഭവനിൽ നടന്ന ശില്പശാല ആർട്ടിസാൻസ് വികസന കോർപ്പറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എ ശശിധരൻ അദ്ധ്യക്ഷനായി.രാജൻ പി. തൊടിയൂർ, ഏരിയ സെക്രട്ടറി കെ.കെ. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.