കൊച്ചി: അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ, യുനാനി തുടങ്ങിയ ചികിത്സാരീതികളെ കാൻസർ ചികിത്സാരംഗത്ത് ഒന്നിപ്പിക്കാൻ വേദി ഒരുക്കുന്നു. ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഇന്റഗ്രേറ്റീവ് ഓങ്കോളജി. ഇന്നും നാളെയുമായി കൊച്ചിയിലെ ഹോട്ടൽ ലേ മെറിഡിയനിലാണ് കോൺഫറൻസ്.
ഹോമിയോപ്പതിക്ക് പുറമെ മറ്റ് ചികിത്സാശാഖകളിലെ മെഡിസിൻ, നോൺ-മെഡിസിൻ തെറാപ്പികളെ കൂടി ഉപയോഗപ്പെടുത്താൻ ഗ്ലോബൽ മീറ്റിന് ശേഷം സാധിക്കുമെന്ന് ജി.എച്ച്.എഫ് മാനേജിംഗ് ചെയർമാൻ ഡോ. ഈശ്വരദാസ് പറഞ്ഞു.
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ്, ആയുഷ്, ടി.സി.എ.എം വകുപ്പ്, റിസർച്ച് കൗൺസിലുകൾ, കേരള മഹാരാഷ്ട്ര സർക്കാരുകൾ, ദേശീയ ആയുഷ് മിഷൻ എന്നിവരുമായി സഹകരിച്ചാണ് സമ്മേളനം.