അങ്കമാലി .മരോട്ടിച്ചുവിട് - പൂതംകുറ്റി റോഡിലെ ആനപ്പാറയിൽ നിർമ്മിച്ചിട്ടുള്ള പാലത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.ഇന്ന് വൈകീട്ട് 5 ന് റോജി എം.ജോൺ എം .എൽ.എ ഉദ്ഘാടനം ചെയ്യും തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വൈ.വർഗീസ് അദ്ധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ച 9 മീറ്റർ വീതിയിലാണ് പാലം നിർമ്മിച്ചിിട്ടുള്ളത്.