മൂവാറ്റുപുഴ:പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് പൗരസമിതി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മൂവാറ്റുപുഴ ആസാദ് റോഡിൽ സ്ഥാപിച്ചിട്ടുള്ള വിതരണ കുഴൽ പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായി.നൂറു കണക്കിനു ലിറ്റർ വെള്ളമാണ് ദിനം തോറും റോഡിലൂടെ ഒഴുകുന്നത്.ഇതു മൂലം റോഡിനും തകരാറുണ്ടാകാൻ സാധ്യതയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രശ്‌നം പരിഹരിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കാത്ത പക്ഷം ജനകീയ സമരത്തിന് രൂപം നൽകാനും യോഗം തീരുമാനിച്ചു. മേഖല പ്രസിഡന്റ് നെജീർ ഉപ്പൂട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു.