anganvady
സെമിത്തേരമുക്കിൽ അങ്കണവാടി ശിലാസ്ഥാപനം മേയർ സൗമിനി ജെയിൻ നിർവഹിക്കുന്നു. ഡിവിഷൻ കൗൺസിലർ ദീപക് ജോയി, ബി.പി.സി.എൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി. മുരളി മാധവൻ തുടങ്ങിയവർ സമീപം

കൊച്ചി: സെമിത്തേരിമുക്കിലെ കുഞ്ഞുങ്ങൾക്ക് ഇനി ശീതീകരിച്ച അങ്കണവാടിയിൽ പഠിക്കാം, സുഖമായി ഉറങ്ങാം. പുതുപുത്തൻ രൂപത്തിൽ അങ്കണവാടി നാലു മാസം കൊണ്ട് പൂർത്തിയാകും. പ്രകൃതിസൗഹദമായ കെട്ടിടമാണ് രണ്ടു സെന്റ് സ്ഥലത്ത് നിർമ്മിക്കുക.

കൊച്ചി നഗരസഭയുടെ 68 ഡിവിഷനിലാണ് ആധുനിക അങ്കണവാടി നിർമ്മിക്കുന്നത്. മൂന്നു നില കെട്ടിടത്തിൽ നഗരസഭയുടെ ഹെൽത്ത് സർക്കിൾ ഓഫീസും പ്രവർത്തിക്കും.

ആകെ വിസ്തീർണം: 950 ചതുരശ്രയടി

അങ്കണവാടി : 400 ചതുരശ്രയടി

താഴത്തെ നില : അങ്കണവാടി

രണ്ടാം നില : ഹെൽത്ത് ഓഫീസ്

മൂന്നാം നില : കുട്ടികൾക്ക് ഉറങ്ങാൻ മുറി

നിർമ്മാണത്തിന് ടെൻഡർ നൽകി.

നാലു മാസത്തിനകം പൂർത്തിയാകും.

പൂർണമായി ശീതീകരിച്ച കെട്ടിടം

സൗരോർജ്ജം ഉപയോഗിക്കും.

# ബി.പി.സി.എൽ സഹായം

സാമൂഹ്യപ്രതിബദ്ധതാ ഫണ്ടിൽ നിന്ന് ബി.പി.സി.എല്ലാണ് കെട്ടിടം നിർമ്മിച്ചുനൽകുക. 64 ലക്ഷം രൂപയാണ് ചെലവ്.

കെട്ടിടം രൂപകല്പന ചെയ്ത ഫഹദ് ആർക്കിടെക്ട്‌സ് നിർമ്മാണത്തിന് മേൽനോട്ടവും വഹിക്കും.

# മേയർ ശിലയിട്ടു

അങ്കണവാടി ശിലാസ്ഥാപനം മേയർ സൗമിനി ജെയിൻ നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ദീപക് ജോയി അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി.എൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി മുരളി മാധവൻ പദ്ധതി രൂപരേഖ അനാവരണം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, കൗൺസിലർമാരായ ആൽബർട്ട് അമ്പലത്തിങ്കൽ, ജോസഫ് അലക്‌സ്, എ. അരിസ്റ്റോട്ടിൽ, ബി.പി.സി.എൽ ജനറൽ മാനേജർ ജോർജ് തോമസ്, ഫാ. ആന്റണി പൊൻവെയിലിൽ, മുൻ കൗൺസിലർ മിനി ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.