joint-concil
ജോയിൻറ് കൗൺസിൽ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടീവ് അംഗം എൻ.അരുൺ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന്റ് സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടീവ് അംഗം എൻ.അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ.ജിൻസ് അദ്ധ്യക്ഷത വഹിച്ചു. ടി.എം.ഹാരീസ്, പി.കെ.ബാബുരാജ്,കെ.എ.നവാസ്,കെ.എ.സനീർ,വിൻസന്റ് ഇല്ലിക്കൽ, ആർ.ബാലൻ ഉണ്ണിത്താൻ, സി.എ.അനീഷ്, എസ്.കെ.എം.ബഷീർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി പി.രാജു(മുഖ്യ രക്ഷാധികാരി) എൽദോ എബ്രഹാം എം.എൽ.എ, മുൻഎം.എൽ.എ ബാബു പോൾ, കമല സദാനന്ദൻ, കെ.എൻ.സുഗതൻ, ഇ.കെ.ശിവൻ, എൻ.അരുൺ, കെ.എൻ.ഗോപി, പി.കെ.ബാബുരാജ്(രക്ഷാധികാരികൾ) ടി.എം.ഹാരീസ്(ചെയർമാൻ) ജോളി.പി.ജോർജ്, കെ.എ.നവാസ്, കെ.എ.സനീർ, വിൻസന്റ് ഇല്ലിക്കൽ, സീന ബോസ്, കെ.രാജു, സി.എ.അനീഷ്, കെ.ബി.നിസാർ, ഗോവിന്ദ് ശശി(വൈസ് ചെയർമാൻ) കെ.കെ.ശ്രീജേഷ്(ജനറൽ കൺവീനർ) വി.എം.സുഭാഷ്, പി.എച്ച്.ഷമീർ, ടി.ആർ.ചന്ദ്രസേനൻ, സന്ധ്യാ രാജി(ജോയിന്‌റ് കൺവീനർ) എന്നിവരടക്കം 101 അംഗ സംഘാടക സമിതിയേയും തിരഞ്ഞെടുത്തു.