വൈപ്പിൻ: ഞാറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പിഎസ്‌സി സൗജന്യ കോച്ചിംഗ് ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൾ മുത്തലീബ് നിർവ്വഹിച്ചു. വനിതകൾക്കായി നടത്തുന്ന തുണി സഞ്ചി, പേപ്പർ സഞ്ചി നിർമ്മാണ സൗജന്യ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ഡെയ്‌സി തോമസ് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. എസ്. കിഷോർകുമാർ അദ്ധ്യക്ഷത വഹിച്ചു. സാജു മേനാച്ചേരി, പ്രൈജു ഫ്രാൻസീസ്, സിസിലി ജോസ്, സിന്ധു പി. ബി., ടി. ആർ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.