വൈപ്പിൻ: എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം ഹൈസ്‌ക്കൂളിന്റെ ആഭിമുഖ്യത്തിൽ വൈപ്പിൻ ഉപജില്ലയിലെ യുപി വിദ്യാർത്ഥികളുടെ ഫൈവ്‌സ് ഫുട്‌ബോൾ ടൂർണമെന്റ് സ്‌കൂൾ ഗ്രൗണ്ടിൽ ഇന്നലെ ആരംഭിച്ചു. ഗവ. യു.പി സ്‌കൂൾ എടവനക്കാടും ലേഡി ഓഫ് ഹോപ്പ് സ്‌കൂൾ വൈപ്പിനും തമ്മിലായിരുന്നു ആദ്യ മത്സരം. പ്രധാന അദ്ധ്യാപിക എ.കെ ശ്രീകല ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം മാനേജർ സി.പി കിഷോർ നിർവ്വഹിച്ചു.