വൈപ്പിൻ: എടവനക്കാട് കേരള പുലയർ മഹാസഭ പഴങ്ങാട് ശാഖാ വാർഷികം നടത്തി. യൂണിയൻ പ്രസിഡന്റ് എൻ.വി ആനന്ദൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എ ദാസൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ സന്തോഷ്, ടി.കെ ജോഷി, ടി.പി സച്ചിദാനന്ദൻ, സൈന പ്രകാശൻ, രതീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ടി.പി സച്ചിദാനന്ദൻ (പ്രസിഡൻറ് ), ടി.പി സുരേഷ് (സെക്രട്ടറി), ജിബീഷ്.ടി.ജോഷി (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു