വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ വയോജന സംഗമത്തിൽ ആട്ടവും പാട്ടുമായി നഴ്‌സിംഗ് വിദ്യാർത്ഥികൾ കൊറോണക്കെതിരെ ബോധവത്ക്കരണം നടത്തി. കളമശ്ശേരി ഗവ. നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് വയോജനങ്ങളെ ആകർഷിക്കാൻ ആട്ടവും പാട്ടുമായി എത്തിയത്. 16 വയസ് മുതൽ ഇപ്പോൾ 70-ാം വയസ്സിലും നഴ്‌സിംഗ് രംഗത്ത് പ്രതിഫലേച്ഛയില്ലാതെ സേവനം തുടരുന്ന ഏഴാം വാർഡിലെ കണ്ണേഴത്ത് വീട്ടിലെ സിസ്റ്റർ ഭവാനിയെ വാർഡ് മെമ്പർ സി.ജി. ബിജു പൊന്നാടയണിയിച്ച് ആദരിച്ചു.
ഹെൽത്ത് സൂപ്രണ്ട് ഷാജു ജോൺ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.ആർ. ആസാദ്, ജെ.എച്ച്.ഐ. മാരായ സി.സിന്ധു, ഷിബി ആന്റണി, ആശാവർക്കർ ജയന്തി ഗോപി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.