വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിൽ ജൈവ കാർഷിക വികസന പ്രവർത്തനത്തിന്റെ ഭാഗമായി മത്സ്യ പച്ചക്കറി സംയോജിത രീതിയായ അക്വാപോണിക്‌സ് കൃഷിയിൽ പരിശീലനം നടത്തുന്നു. എം.പി.ഇ.ഡി.എ.യുടെ ഒരു പ്രോജക്ടായ ചെറായി അക്വാപോണിക്‌സ് ഗ്രാമപദ്ധതിയുടെ സഹകരണത്തോടെ25ന് രാവിലെ 10.30 മുതൽ പള്ളിപ്പുറം ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും പരിശീലനം. പങ്കെടുക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447200367.