മൂവാറ്റുപുഴ: ചെറുവട്ടൂർ ഗവ.യു.പി. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.ഏഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ എസ്.എം സി. ചെയർമാൻ,ടി.എം സിദ്ധിക്ക്, സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.എച്ച്.ആബിദ , എസ്.എം അലിയാർ, നാരായണൻ ചെറുവട്ടൂർ , സുബൈർ അമ്പഴച്ചാലിൽ, കെ.കെ.ഷിബു., മിരാവുമ്മ അലിയാർ, ഖലിദ് ചുണ്ടാട്ട്, അബ്ദുൾ റഷീദ് കെ.എം, ജയൻ.കെ.കെ, അനസ് കെ.എം എന്നിവർ സംസാരിച്ചു.