ആലുവ: ടാങ്കർ ലോറിയിടിച്ച് ബൈക്കിൽ യാത്രചെയ്തിരുന്നശ്രീമൂലനഗരം പള്ളിപ്പാടൻ വീട്ടിൽ ഷിന്റോ ആന്റണി (29) മരിച്ചു.ഇന്നലെ പുലർച്ചെ 12.30ന് ആലുവ - പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിൽ തോട്ടുമുഖത്തായിരുന്നു അപകടം. മെഡിക്കൽ റെപ്രസൻന്റേറ്റിവായ ഷിന്റോ ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോൾ എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഷിന്റോവിനെ ആലുവ കാരോത്തുകുഴി ആശുപത്രിയിലേക്ക് കൊണ്ട് പോയങ്കിലും വഴിമദ്ധ്യേമരിച്ചു. ആന്റണിയുടെയും എൽസിയുടേയും മകനാണ്.സഹോദരൻ: ഷെറിൻ.