mosc
എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹെൽത്ത് പ്രോഗ്രാം സി.ബി.ഐ ജില്ലാ ജഡ്ജി ഡോ.കൗസർ എടപ്പകത്ത് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഐക്കരനാട് പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ഹെൽത്ത് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു. കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിൽ സി.ബി.ഐ ജില്ലാ ജഡ്ജി ഡോ.കൗസർ എടപ്പകത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു അദ്ധ്യക്ഷനായി. നഴ്സിങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോ.ഷീല ഷേണായ്, സ്കൂൾ പ്രിൻസിപ്പൽ സൂസൻ വർക്കി, ഡോ.സോണി എം. വർഗീസ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന ലഘുലേഖ ഡോ.ഫ്രാൻസിസ് മൂത്തേടൻ പ്രകാശനം ചെയ്തു.