കൊച്ചി: ചാർട്ടേർഡ് അക്കൗണ്ടന്റ് (സി.എ) അഖിലേന്ത്യാ പരീക്ഷയിൽ ആദ്യ റാങ്കുകളിൽ 11 എണ്ണം ലക്ഷ്യയിലെ വിദ്യാർത്ഥികൾ നേടി. അലീന ആൽവിൻ 12 ഉം ഫസില മുഹമ്മദ് ബഷീർ 28 ഉം റാങ്ക് നേടി. സി.എ ഇന്റർ പരീക്ഷയിൽ ഗോകുൽ കൃഷ്ണ വി.ബി രണ്ടാം റാങ്കും മുഹമ്മദ് ഷമീർ അഞ്ചാം റാങ്കും അനന്യ പി.എസ് 16ാം റാങ്കും നേടി.
സി.എ ഫൗണ്ടേഷൻ പരീക്ഷകളിൽ ഗജാനൻ അജിത് കമത്ത്, അൻവി സുസൻ, ശ്രീലാൽ ശ്രീനിവാസൻ, ഡി.ആർ ലക്ഷ്മി, റോഷൻ കബീർ, സഫിത ഷിയാസ് എന്നിവർ റാങ്ക് നേടി.
എ.സി.സി.എ പരീക്ഷകളിൽ ആറുപേർക്ക് അഖിലേന്ത്യാ റാങ്കുകൾ ലഭിച്ചതായി ലക്ഷ്യ സ്ഥാപകരായ അധീഷ് ദാമോദരൻ, ഓർവെൽ ലയണൽ എന്നിവർ പറഞ്ഞു.