കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്ത് എക്സൈസുമായി ചേർന്ന് ലഹരി വിമുക്ത ക്യാമ്പയിന് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി വിമുക്തി ജ്വാല ലഹരി വിരുദ്ധ ദീപം തെളിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.സി പൗലോസ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐ.വി ഷാജി, റെജി ഇല്ലിയ്ക്കപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.