ആലുവ: ആലുവ പറവൂർ ജംഗ്ഷനിലുള്ള അൽ-സാജ് ഹോട്ടൽ ഉടമകളായ അബ്ദുൾ റസാക്ക്, അബ്ദുൾ സത്താർ എന്നിവരെ ഗുണ്ടാസംഘം അക്രമിച്ചതായി പരാതി. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പരിക്കേറ്റ ഇരുവരും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് തമ്പടിച്ചിട്ടുള്ള മയക്കുമരുന്ന്, ഗുണ്ടാസംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. അക്രമത്തിൽ പരിക്കേറ്റ ഇരുവരും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സാമൂഹ്യവിരുദ്ധ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർ ബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ് എന്നിവർ ആവശ്യപ്പെട്ടു.