നെടുമ്പാശേരി: പ്രവാസികൾക്ക് ഇന്ത്യയിൽ താമസിക്കാവുന്ന പരമാവധി കാലയളവ് വർഷത്തിൽ 182 ദിവസം എന്നത് 120 ആയി കുറയ്ക്കുവാനുള്ള കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനം പ്രവാസികളോടുള്ള കടുത്ത അനീതിയാണെന്ന് പ്രവാസി കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കുറ്റപ്പെടുത്തി. ശക്തമായ സമരം നടത്താൻ യോഗം തീരുമാനിച്ചു. പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രാജി ആൻറണി അദ്ധ്യക്ഷത വഹിച്ചു.