കോലഞ്ചേരി: ഊരമന സെന്റ് ജോർജ് താബോർ യാക്കോബായ പള്ളിയിൽ പെരുന്നാൾ തുടങ്ങി. നാളെ സമാപിക്കും. ഇന്ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് കുര്യാക്കോസ് മാർ തെയോഫീലോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. നാളയ പ്രഭാത പ്രാർത്ഥനയ്ക്ക് കുര്യാക്കോസ് മാർ യൗസോബിയോസ് നേതൃത്വം വഹിക്കും. തുടർന്ന് സ്ളീബ എഴുന്നള്ളിപ്പ് നടക്കും.